ഇതു ജീവിതത്തിന്റെ കാര്യമാണ്
ജീവിതം ത്രിമാനമായ ഒരു അനുഭവമാണ്,
അത് നീളത്തിലും വീതിയിലും വണ്ണത്തിലും വ്യാപിച്ചു കിടക്കുന്നു.
പൂരിപ്പിക്കാനാവാത്തവിധം വിചിത്രവും സങ്കീര്‍ണവുമായ
ഒരു സമസ്യയായി അതു നിലകൊള്ളുന്നു.
നിര്‍ധാരണംങ്ങള്‍ കണ്ടെത്തുംതോറും പുതിയ
ചോദ്യങ്ങള്‍ ഉയര്‍ത്തികൊണ്ട്
അത് എനിക്കുമുന്‍പേ നടക്കുന്നു....
Saturday, 13 September 2008
ഇത് ജീവിതത്തിന്റെയും മണത്തിന്റെയും കാര്യമാണ്
കോടിക്കണക്കിന് മുഖങ്ങളുടെ ഇടയില്‍നിന്നും,
ലക്ഷകണക്കിനു ചിരികളുടെ ഇടയില്‍നിന്നും
ആയിരകണക്കിനു പരിചയങ്ങലുടെ ഇടയില്‍നിന്നും,
നൂറുകണക്കിനു കൂട്ടുകാരുടെ ഇടയില്‍ നിന്നും,
ഏതാനും സുഹ്രുത്തുക്കളുടെ ഇടയില്‍നിന്നും,
വിരലില്‍ എണ്ണിത്തീരുന്ന ചങ്ങാതിമാരുടെ ഇടയില്‍നിന്നും,
ഞാനും നീയും മാത്രമുള്ള നമ്മളില്‍ നിന്നും,
ഞാന്‍ എന്നെമാത്രം തിരിച്ചറിയുന്നു.
ഞാന്‍ ഒറ്റയ്ക്കു മടങ്ങുന്നു.......
ഇതു ജീവിത്തിന്റെയും മരണതിന്റ്റെയും കാര്യമാണു.
ചില കാര്യങ്ങള്‍
നട്ടുച്ചയിലെ ആലസ്യതില്‍ അറിയാതെ ഒന്നു മയങ്ങിപോയതാണുംഞാന്‍,
മൊബൈല്‍ ഫോണ്‍ കയ്യിലിരുന്ന് പ്രകമ്പനം കൊണ്ടപ്പോള്‍ ഞെട്ടിയുണര്‍ന്നു.
നാട്ടില്‍നിന്ന് ആരോ വിളിക്കുന്നു. ആകാംഷയോടെ പച്ചയില്‍ വിരല്‍ അമര്‍ത്തി.
“ഹലോ....“
മറുതലയ്കല്‍നിന്ന് പെണ്‍സ്വരം,
“എന്നെ ഓര്‍കുന്നുണ്ടോ”
ആര്യയെ ഓര്‍മിക്കാന്‍ ആ ഒറ്റചൊദ്യംതന്നെ ധാരാളമായിരുന്നു.
അവളോട് സംസാരിച്ചിട്ടു മൂനുവര്‍ഷ്മെങ്കിലും കഴിഞ്ഞിരിക്കുന്നു.
“സുഖമാണോ നിനക്ക്,ചെന്നൈ എയര്‍ പോര്‍ട്ടില്‍ ജോലിയാണെന്നറിഞ്ഞു”
മറുപടിക്കുപകരം ചോദ്യമാണ് തിരികെ വന്നത്,
“സാറിനു സുഖമാണോ”
“സുഖം, നിന്റെ വിവാഹം വല്ലതും ആയൊ”
എന്റെ ചോദ്യം കേട്ടപാടെ അവള്‍ ഇങ്ങനെ പറഞ്ഞു,
“പതിനാറാം വയസിലാണ് ഞാന്‍ ഒരാളെ പ്രണയിക്കുന്നത്,
എന്റെ മരണം വരെ ഞാന്‍ അയാളെ പ്രണയിച്ചുകൊണ്ടിരിക്കും,
പ്രണയിക്കുകയെന്നത് എന്റെ അവകാശമാണ്, പ്രണയിക്കപ്പെടുന്നവനുപോലും
അതു നിഷെധിക്കാന്‍ അവകാശമില്ല, സാര്‍ എന്നെ പ്രണയിക്കണമെന്നു ഞാന്‍ ഒരിക്കലും
പറഞ്ഞിട്ടില്ലല്ലോ”
----ഫോണ്‍ കട്ട്----
അവളുടെ പ്രണയത്തിനു വിലനല്‍കാന്‍ എനിക്കു കഴിയില്ല
അവളുടെ പ്രതികാരം ഏല്‍കാതെ എനിക്കു മരിക്കാനാവില്ലെന്നു വെറുതേ
ചിന്തിച്ചിരിക്കുമ്പോള്‍ ഫൊണ്‍ വീണ്ടും ശബ്ദിച്ചു.
-എസ് എം എസ്-
‘ഡിയര്‍ സര്‍,
ഞാന്‍ വിവാഹിതയാകാന്‍ തീരുമാനിച്ചു, വരനെ ഞാന്‍ തന്നെ കന്ടുപിടിച്ചു,
ചെന്നൈയില്‍ ആണ്, 40 വയസ്,ആദ്യ ഭാര്യ മരിച്ചു,ഇപ്പൊള്‍ ഒറ്റയ്കു താമസിക്കുന്നു.
ആരും എന്നെ കുറ്റം പറയില്ല, അച്ചന്‍ വരുത്തിയ കടമൊക്കെ തീര്‍ത്തു, വീടുവച്ചു, യേട്ടനെ ഗുല്‍ഫില്‍ അയച്ചു,എല്ലാവരെയും രക്ഷപെടുത്തി.’
‘തീരുമാനം എന്റേതാണ്, വിവഹതിനു ഒരുക്ഷണകത്തേ അടിക്കുന്നുള്ളു, സാറിനു വേണ്ടി മാത്രം.
സാര്‍ വരാന്‍ വേണ്ടിയല്ലാ.... അത് എന്റെ പ്രതികാരമാണെന്നു കരുതികൊള്ളുക...’
കാള്‍ രജിസ്റ്ററില്‍ നിന്നും നംബര്‍ തപ്പിയെടുത്ത് തിരിച്ച് വിളിച്ചു.
മറുതലയ്ക്കല്‍ നിശബ്ദത...
“എന്താ കുട്ടീ നിനക്കു ഭ്രാന്താണോ” എന്ന് ചോദിച്ചുതീരുമ്പോഴേക്കും....
---വീണ്ടും ഫൊണ്‍ കട്ട്----
വൈകുന്നേരം വന്ന എസ് എം എസില്‍ അവല്‍ ഇങ്ങനെ പറഞ്ഞു,
“പൊട്ടിയ മുത്തുമാലയില്‍ നിന്നും
മുത്തുകല്‍ വീണു ചിതറുമ്പോലെ
എന്റെ ജീവിതം വീണു ചിതറുന്നതു കാണാനാണ് എനിക്കിഷ്ട്ടം”

Friday, 12 September 2008
പ്രണയം
പ്രണയം ഒരു വീഴ്ചയാണ്,
ഒരുപാട് മുറിപ്പെടുത്തുന്ന വന്‍ വീഴ്ച.
പ്രണയത്തിന്റെ മുറിപ്പാടുകളില്ലാതെ
ആരാണു ഇവിടെ ജീവിച്ചിട്ടുള്ളത്,
പൊറ്റപിടിച്ച പ്രണയത്തിന്റെ വ്രണംങ്ങള്‍
അവശേഷിപ്പിച്ചല്ലാതെ ആരാണു ഇവിടുന്നു മരിച്ചുപോയിട്ടുള്ളത്?
പ്രണയം ഒരു വന്‍ ചതിയാണ്,
‘അവന്‍ അവളെ’ അല്ലെങ്കില്‍ ‘അവള്‍ അവനെ’
അതുമല്ലെങ്കില്‍ ‘അവര്‍ അവരുടെ മനസാക്ഷിയെ’ വഞ്ചിക്കുന്നു.......
പ്രണയം മഴപോലെ എന്നു പറയുന്നത് ശരിയാണ്,
അത് പെയിതൊഴിയും.
പ്രണയം മഞ്ഞുപോലെ എന്നു പറയുന്നത് ശരിയാണ്,
അതു പതിയെപതിയെ ശ്വാസമ്മുട്ടിച്ച് കൊല്ലും.
പ്രണയം അഗ്നിയാണെന്നു പറയുന്നത് ശരിയാണ്,
പ്രണയിക്കുന്നവന്‍ അതില്‍ എരിഞ്ഞുതീരും.
ദൈവമേ നീ എന്നോട് പൊറുക്കേണമേ
അരൂപിയായ ദൈവമേ,
ഞാന്‍ ഒരു അഹംങ്കാരിയായി പോയെങ്കില്‍
നീ എന്നോട് പൊറുത്തേമതിയാകു.
കാരണം, നീ തന്നെയാണ് അതിനുത്തരവാദി
‘അവളെ’ എന്റെ കണ്മുന്നില്‍ കൊണ്ടെത്തിച്ചതു നീയാണു.
ഞാന്‍ ഒരിക്കലും നിന്നോട് അങനെ അപേക്ഷിചിട്ടില്ലല്ലേ?
എന്റെ ഹ്രിദയത്തില്‍ പ്രണയത്തിന്റെ വിത്തുകള്‍
പാകിയതും നീയാണു.
ഞാനൊരിക്കലും അതു ആഗ്രഹിചിട്ടില്ലല്ലേ?
എന്റെ ആത്മാവില്‍ അവളെ കുടിയിരുതിയതും നീ തന്നെ.
കുടുക്കമുള്ള, മ്ഴ പെയിതു തോര്‍ന്ന രാത്രികളില്‍,
മഞുള്ള വെളുപ്പാന്‍കാലംങളില്‍,
കയ്യാലകളില്‍,
കുപ്പക്കൂനകളില്‍,
ഇടവഴിയോരംങളില്‍
അരിക്കുമിളുകള്‍ മൊട്ടിടുമ്പോലെ
എന്റെ ഹ്രിദയത്തിലെങാനും
അഹങ്കാരം മൊട്ടിട്ടെങ്കില്‍
അതിനുത്തരവാദിയും നീതന്നെ.....
അതുകൊണ്ട്,
ദൈവമേ.... നീ എന്നേടു പൊറുത്തേ മതിയാകൂ.....
കണ്ണില്‍ നിന്നും മായ്ചുകളയാന്‍ ഇനി നീ പറയരുതു,
അങനെയെങ്കില്‍ എനിക്കു എന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കേണ്ടിവരും.
പ്രണയിക്കരുതെന്നും, ഹ്രിദയതില്‍ നിന്നും കുടിയിറക്കണമെന്നും പറയരുതു,
അങനെയെങ്കില്‍ എനിക്കുഎന്റെ ഹ്രിദയം പറിച്ചെറിയേണ്ടിവരും.
ഞാന്‍ അഹങ്കാരിയായെങ്കില്‍ എന്നോടു പിണങരുത്,
അങനെയെങ്കില്‍ എനിക്കു നിന്നെ ഉപേക്ഷിക്കേന്ടി വരും.
കാരണം ഉത്തരവാദി നീയാണു.
നീ എന്നോടു പൊറുത്തേ മതിയാകൂ.....
Thursday, 11 September 2008
ഒരോ മഴതുള്ളിയും വീണുചിതറി ഇല്ലതാകുമ്പൊലെ
ഒരോ നിമിഷവും പൊട്ടിവീണു ഇല്ലാതാവുകയാണു.
നനവുമാത്രം അവശേഷിപ്പിചു മഴ പെയിതു ഒഴിയും പോലെ
ഓര്‍മകള്‍ മാത്രം അവ്ശേഷിപ്പിചു
കാലവും പെയിതൊഴിയുന്നു.
വെയില്‍ വീണു പടരുമ്പോള്‍ നനവൂറിയുറി ഇല്ലാതാകുമ്പോലെ
എനിക്കു ഒര്‍മകളും നഷ്ട്ടമായേക്കാം
എങ്കിലും.......
നീ ഒര്‍കുന്നുണ്ടാകും, എന്തിനു വേണ്ടിയാണു
ഈയുള്ളവന്‍ ഇങനെ ജീവിക്കുന്നത് എന്ന്,
വെറുതെ.... നിന്നെ ഓര്‍കാന്‍, ഓര്‍കാന്‍ വേണ്ടി മാത്രം.
ഒര്‍മകള്‍ കൂട്ടിനില്ലായിരുന്നു എങ്കില്‍ ഈ എളിയവന്‍
എന്നേ മണ്ണടിയുമായിരുന്നു.......

Subscribe to:
Posts (Atom)