ഞാന്‍.....
ഇട വഴിയില്‍ അലസനായ് നടന്നവന്‍
വാകമരചുവടുകളില്‍ പ്രണയം നഷ്ട്ടപ്പെട്ടവന്‍
തുലാ വര്‍ഷത്തില്‍ അലിഞ്ഞു തീരാന്‍ കൊതിച്ചവന്‍
മണ്ണാകാന്‍ കൊതിച്ചവന്‍
വിണ്ണോളം സ്വപ്നം കണ്ടവന്‍
ഹൃദയം നോന്തവന്‍
പ്രണയിച്ച വളുടെ ഹൃദയം പറിച്ചെറിഞ്ഞവന്‍
പാപം ചെയ്തവന്‍
വിശുധിക്കയ് ഗംഗയില്‍ മുങ്ങിയവന്‍
രാത്രികള്‍ക്ക് കൂട്ടിരുന്നവന്‍
നിലാവില്‍ ഉറങ്ങിപോയവന്‍
വേനലില്‍ മഴയാകാന്‍ കൊതിച്ചവന്‍
സ്നേഹത്തിന്റെ പുഴയാകാന്‍ കൊതിച്ചവന്‍
വഴി നഷ്ട്ടപ്പെട്ട പഥികന്‍
വഴിയമ്പലത്തിലെ യാചകന്‍
മദങ്ങളെ വലിച്ചെറിഞ്ഞവന്‍
സ്വന്തം ഈശ്വരനെ സൃഷ്ട്ടിച്ചവന്‍
അക്ഷരങ്ങളെ പ്രണയിച്ചവന്‍
അറിവിന്‍റെ വഴികളില്‍ ഇടറി വീണവന്‍
മഴമരങ്ങള്‍ നട്ടു വളര്‍ത്തിയവന്‍
പൂക്കാലത്തിനു മുന്‍പ് നാടുവിട്ടവന്‍
മഞ്ഞുള്ള വെളുപ്പാന്‍ കാലത്ത് തനിച്ചു നടന്നവന്‍
തോട്ടുവരമ്പുകളിലെ ഈറത്തണലില്‍ കിടന്നുറങ്ങിയവന്‍
നീര്‍ക്കോലികളോടും വെള്ളത്തിലാശാന്‍മാരോടും മത്സരിച്ചവന്‍
വിചാരംങളില്‍ വിപ്ലവം നിറച്ചവന്‍
വികാരംങളില്‍ അടിപ്പെട്ടു പോയവന്‍
ബോധോദയം തേടി അലഞ്ഞവന്‍
ആല്‍മരചോട്ടില്‍ തപസ്സിരുന്നവന്‍
മഴവില്ല് കണ്ട് വാ പിളര്‍ന്നവന്‍
മയില്‍ പീലികള്‍ പുസ്തകത്തില്‍ ഒളിപ്പിച്ചവന്‍
ഓണത്തുംപികളെ നൂല്‍ കെട്ടി പറപ്പിച്ചവന്‍
കളമിടാന്‍ പൂക്കള്‍ കട്ട് പറിച്ചവന്‍
വരാലുകളെ ചൂണ്ടലിട്ടു പിടിച്ചവന്‍
പെരുമഴയില്‍ നനഞ്ഞു നടന്നവന്‍
ചാഞ്ഞു നിന്ന നെല്ലോലകളിലെ മഞ്ഞു തട്ടി നടന്നവന്‍
വിള കാത്തു നിന്നപ്പോള്‍ പച്ചക്കിളികള്‍ക്ക് റേഷന്‍ അനുവദിച്ചവന്‍
പുളിമരക്കൊമ്പിലെ ഊഞ്ഞാലില്‍ ചില്ലാട്ടം ആടിയവന്‍
ഞാവല്‍ പഴംങള്‍ പെറുക്കാന്‍ വേലി ചാടി നടന്നവന്‍
പോതിക്ക് വച്ച കള്ള് കട്ട്കുടിച്ചവന്‍
പിന്നെയും പിന്നെയും....
പലതും പലതും.........
പക്ഷെ ആരാണീ ഞാന്‍???......
Thursday, 2 April 2009
Subscribe to:
Post Comments (Atom)
1 comment:
ഒറ്റവാക്കില്‍ ഞാന്‍ പരഞ്ഞുതരാം....
“ഭ്രാന്തന്‍”
Post a Comment