Thursday, 2 April 2009

ഒരു കത്ത്.

എന്‍റെ കൂട്ടുകാരിയുടെ കത്ത് വന്നു,ഇന്നലെ.വളരെമുന്പേ എഴുതിവച്ചതാണ് എന്ന് തോനുന്നു. അവള്‍ ഇങ്ങനെ എഴുതുന്നു...


'സ്നേഹനിധിയായ എന്‍റെ ചങ്ങാതീ...
ഒരു വിശേഷം ഉണ്ട്, നിന്‍റെ മഴ മരംങള്‍ പൂത്തു.
മഞ്ഞയും ചുവപ്പും പൂക്കള്‍.
വളഞ്ഞു തിരിഞ്ഞ ആ വഴികളില്‍ പട്ടു വിരിച്ചപോലെ പൂക്കള്‍ ചിതറി വീണു കിടക്കുന്നു.
ഇടവേളകളില്‍ ഞാന്‍ ആ തണലില്‍ ഒറ്റയ്ക്ക് നിലകാറുണ്ട്‌.
നിന്‍റെ മഴമരംങളെ കേട്ടിപുണരണം എന്നും ഗാധമായ് ചുമ്പിക്കണം എന്നും ചിലപ്പോളൊക്കെ എനിക്ക് തോനാരുണ്ട്.
ലൈബ്രറിയുടെ മുന്നിലെ 'കൊന്നപ്പെണ്ണ്' തഴച്ചു വരികയാണ്, വേപ്പുകളും അതുപോലെ തന്നെ...

നീ പറഞ്ഞത് ശരിയാണ്, വാകമരം പൂവിട്ടപ്പോള്‍ ചെറുതേനിന്റെ മണമുണ്ട്.
ഇടനാഴിയുടെ വലത്തേ അറ്റത്ത്‌ ഒരു വാക മരം ഇല്ലേ,അവന്റെ തലപ്പ് ഇപ്പോള്‍ നമ്മുടെ ടിപ്പാര്‍ട്ട്മെന്റിന്റെ അടുത്തേക്ക്ചാഞാണു നില്പ്, കൈ എത്തി തൊടാം.... എനിക്കിപ്പോള്‍ അവനോടാണ് കൂട്ട്'.....

No comments: