പഞ്ചവര്‍ണ്ണക്കിളി
നീ വന്നു വിളിച്ചപ്പോള്‍
എനിക്ക് ചിറകുമുളച്ചു
ഞാന്‍ നിന്നോടൊപ്പം പറന്നുവന്നു.
നീല നക്ഷത്രം
നീ ഉദിച്ചപ്പോള്‍
എനിക്കുചുറ്റും പ്രകാശം പരന്നു
ഞാന്‍ നിന്നോടൊപ്പം ആകാശം തൊട്ടു.
ഇടവപ്പാതി
നീ പെയ്തിറങ്ങിയപ്പോള്‍
എനിക്കു ഹ്രിദയം നനഞ്ഞു
ഞാന്‍ നിന്നില്‍ അലിഞ്ഞു.
വ്രിശ്ചിക കാറ്റ്
നീ വന്നുതൊട്ടപ്പോള്‍
എനിക്ക്കുളിര്‍ത്തു
ഞാന്‍ നിന്നോടൊപ്പം ഒഴുകി വന്നു.
ജനുവരി
നീ വന്നുവിളിച്ചപ്പോള്‍
എനിക്ക് ചിറകുമുളച്ചു
ഞാന്‍ നിന്നോടോപ്പം പറന്നുവന്നു.
........ ഡിസംബര്‍... നിനക്കുവിട.....
2 comments:
നന്നായിട്ടുണ്ട്
മിന്നാമിന്നി
നിന്‍റെ പോസ്റ്റ് തനിമലയാളത്തില്‍ കണ്ടപ്പോള്‍
എനിക്ക് വായിക്കാനാശ തോന്നി
ഞാന്‍ വായിച്ചു കമന്‍റിട്ടു........:)
Post a Comment