Friday, 9 January 2009

എന്റെ ആത്മ സുഹ്രുത്താണ് ഗോകുലന്‍. അവനൊരു നിരാശാ കാമൂകനാണു കേട്ടോ, പക്ഷെ നല്ല രസികനും. നിരാശ കാരണം പൊറുതിമുട്ടിയ പുള്ളിക്കാരനു പെട്ടന്നൊരുനാള്‍ ഒരു ഉള്‍വിളി... കാമുകിക്കു ഒരു കത്തെഴുതണം, മുടിഞ്ഞ ഒരു പ്രേമ ലേഖനം.... എവിടുന്നു സംഘടിപ്പിക്കും എന്നു വ്യാകുലതയൊടെ ഇന്റെര്‍നെറ്റായ ഇന്റെര്‍നെറ്റോക്കെ അരിച്ച്പെറുക്കി എന്നിട്ടും മനസില്‍ പിടിച്ചതു കിട്ടാതെ പരാജിതനായി എന്റെ അടുത്തേക്കുവന്നു.
ആവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ വയ്ക്കാന്‍ പറഞ്ഞു, പാവം ഖത്തറിലെ തെണ്ടിയുടെ ഓട്ടക്കീശയില്‍ എവിടുന്നു പണം... ഒടുവില്‍ കൂട്ടുകാരന്റെ കയ്യില്‍നിന്നും അഞ്ച് റിയാല്‍ കടം വാങ്ങി ഒരു രണ്ടാംക്ലാസ് ബിരിയാണി വരുത്തി തന്നു. വാരി വലിച്ചു തിന്നുകഴിഞ്ഞപ്പോളാണു യധാര്‍ത്ത പ്രശ്നം, പ്രേമലേഖനം എങ്ങനെ എഴുതണം...... മുനികുമാരന്‍ അല്ലെ, ഞാനൊരു മുനികുമാരനല്ലേ....
എഴുതി കൊടുത്തില്ലെങ്കില്‍ കൊന്നുതിന്നും എന്നുവന്നാല്‍ പിന്നെ എന്ത്ചെയ്യും???. സ്ധിരമായി പ്രണയ ലേഖനങ്ങള്‍ എഴുതി അയക്കാറുള്ള പ്രീയപ്പെട്ടവളെ മനസ്സില്‍ ധ്യാനിച്ച് ഒരു അലക്കങ്ങ് അലക്കി.....
എഴുതി മുഴുവിക്കാന്‍ വിട്ടില്ല, അതിനുമുന്‍പു അവന്‍ എന്നെ കെട്ടിപ്പിടിച്ച് നിറകണ്ണുകളോടെ പറഞ്ഞു, ‘മഹാനേ... രാഷ്ട്രം അങ്ങയുടെ മുന്നില്‍ നമസ്കരിക്കുന്നു..... അളിയാ..... ഇനി മേലില്‍ നീ പേന എടുക്കരുതു.... എഴുതരുത്..... പ്ലീസ്സ്.........

എന്തായാലും ഞാന്‍ എഴുതിയതല്ലെ, നിങ്ങളും വായിക്കു.....


പ്രീയപ്പെട്ട ഇന്ദു,
ഒരു മഴ പെയ്തുതോരും പോലെ, മധുര സ്വപ്നങ്ങളില്‍നിന്നും ഉണരുമ്പോലെ, വസന്തം അവസാനിക്കുമ്പോലെ നീ എന്നില്‍നിന്നും അകന്നു പോകുമ്പോള്‍ ഞാനീ മരുഭുമിയില്‍ ഒറ്റപ്പെടലിന്റെ വേദന തിരിച്ചറിയുകയാണ്. മധുരസ്വപ്നങ്ങള്‍ കാണുമ്പോള്‍ സുഖമുള്ള അനുഭവം ആണെങ്കിലും ഉണരുമ്പോള്‍ അതുനല്‍കുന്ന വേദനയും നിരാശയും വലുതാണല്ലോ?
സ്വപ്നങ്ങള്‍ എന്നെ ഇട്ടെറിഞ്ഞുപോകാറുള്ളതുപോലെ നീയും എന്നെ വഴിയില്‍ ഉപേക്ഷിക്കുകയാണ് അല്ലെ?
ഒരുപക്ഷെ നീയും ഒരു സ്വപ്നമായിരികും, ഒരുപാട് തിരിച്ചറിവുകല്‍ നല്‍കിയ സുഖകരമായ ഒരു സ്വപ്നം.
ഹ്രിദയത്തില്‍ കടന്നവരൊക്കെ എന്നെ എന്നും വേദനിപ്പിച്ചിട്ടെയുള്ളു. കൂടെനടക്കാന്‍ ആഗ്രഹിച്ചവരൊക്കെ എന്നും എന്നെ ഇട്ടെറിഞ്ഞുപോയിട്ടെയുള്ളു. നീയും അങ്ങനെ ആയതില്‍ എനിക്ക് അദ്ഭുതമില്ല, എങ്കിലും ഹ്രിദയത്തിന്റെ പിടച്ചില്‍...... അതു സഹിക്കാവുന്നതല്ലാ...

ഒരിക്കലും നീ എന്നെ മനസിലാക്കിയില്ലല്ലോ.... നിനക്കറിയമോ, സ്വപ്നങ്ങളില്ലാതെയാണു ഞാന്‍ ജീവിച്ചത്, അങ്ങനെ തന്നെ ഈ ഒരായുസ്സുമുഴുവന്‍ ജീവിച്ചുതീര്‍ക്കാന്‍ എനിക്കാവുമായിരുന്നു, നീ വന്നില്ലായിരുന്നെങ്കില്‍. പക്ഷെ നീവന്നൂ, ഞാന്‍ നിന്നില്‍നിന്നും എന്റെ പകലുകളിലേക്കു വര്‍ണ്ണങ്ങള്‍ പകര്‍ത്തി. മരുഭൂമിയിലെ ഉഷ്ണിച്ച രാത്രികളില്‍ നീ എന്റെ ഹ്രിദയത്തില്‍ നിശാഗന്ധിയായ് പൂത്തു. എന്റെ ഹ്രിദയം വസന്തം തേടി പാഞ്ഞു... എല്ലാം നീയായിരുന്നു............

പെണ്‍കുട്ടീ....
ഓര്‍മ്മയുടെ അങ്ങേതലയ്ക്കല്‍ പോലും, ഒരു മഞ്ഞുപാടക്കപ്പുറം നീയുണ്ട്. നടന്നുതീര്‍ത്ത ഇടവഴികളില്‍,സ്കൂളിന്റെ ഇടനാഴികലിലെ തൂണുകലുടെ മറവില്‍, മരച്ചുവദുകളില്‍ ഒക്കെ ഞാന്‍ നിന്നെ കാണുന്നു. പ്രണയിക്കുകയായിരുന്നില്ല, എങ്കിലും എന്റെ ഹ്രിദയത്തില്‍ നീ അന്നേ പതിഞ്ഞുപോയിരുന്നു.
പെയിതൊഴിഞ്ഞ അനേകം വര്‍ഷങ്ങല്‍ക്കൊടുവില്‍, അറിയാതെ കഴിഞ്ഞുപോയ അനേകം വസന്തങ്ങള്‍ക്കൊടുവില്‍, വീണ്ടുമൊരു മഞ്ഞുകാലത്ത് നീ എന്നിലേക്കുവന്നത് എന്തിനാണു.
എന്റെ ഹ്രിദയം തകര്‍ത്ത് പറന്നുപോകാനായിരുന്നെങ്കില്‍........... ഇതു വേണ്ടായിരുന്നു, നിനക്കു വരാതിരിക്കാമായിരുന്നു. നീ വന്നില്ലായിരുന്നെങ്കില്‍ ഒറ്റയ്ക്കായ പധികനെപോലെ ഈ ജീവിതം ഞാന്‍ വെറുതെ നടന്നുതീര്‍ക്കുമായിരുന്നു.
ഇന്ദു...
ഹ്രിദയത്തിന്റെ കണ്ടെത്തലുകളെ ആര്‍ക്കാണ് ഖണ്ധിക്കാനാവുക? അവിചാരിതമെങ്കിലും, നീ എന്റെ ഹ്രിദയത്തിന്റെ കണ്ടെത്തലാണ്. ഒടുവില്‍ ഒരു നിശ്വാസത്തില്‍ എല്ലാം നിലയ്ക്കുവോളം എന്റെ പ്രണയത്തിന്റെ അലകള്‍ ഒടുങ്ങുകില്ല. നീ എന്നെ ഇട്ടെറിഞ്ഞുപോയാലും നിന്റെ ഓര്‍മ്മകല്‍ എന്നെ നിരന്തരം നായാടും.അതില്‍ നീറി നീറി ഞാന്‍ ഇല്ലാതായേക്കും, എങ്കിലും..... എങ്കിലും എനിക്ക് നിന്നെയും നിന്റെ ഓര്‍മ്മകളെയും നഷ്ട്ടപ്പെടാന്‍ വയ്യ.
ഇന്ദു....
തന്റെ പ്രിയപ്പെട്ടവനായ ‘ദുലേരി‘നെ ഓര്‍ത്തുകൊണ്ട് പതിനെട്ടുവര്‍ഷം കാരാഗ്രഹത്തില്‍ കഴിഞ്ഞ ബീഗം ജഹനാരയുടെ കദ് അ നീ കേട്ടിട്ടുണ്ടോ? ജഹനാര ബലികശ്ഴിച്ചതു പതിനെട്ട് വര്‍ഷങ്ങളാണെങ്കില്‍, ഞാന്‍ എന്റെ പ്രീയപ്പെട്ടവല്‍ക്കുവേണ്ടി ജന്മാന്തരങ്ങല്‍ നീക്കിവയ്ക്കുന്നു.
കാരണം ദുലേര്‍ ബീഗം ജഹനാരയെ സ്നേഹിച്ചതിനേക്കാള്‍ ഏറെ ഞാന്‍ നിന്നെ സ്നെഹിക്കുന്നു.

ഉഷ്ണിച ഒരു പകല്‍ എരിഞ്ഞുതീര്‍ന്ന സമയമാണിപ്പോള്‍, ഈ മുറിയില്‍ ഒറ്റയ്ക്കിരുന്നു ഞാന്‍ നിനക്ക് എഴുതുന്നു. ഒര്‍മകലുടെ കുത്തൊഴുക്കില്‍ എനിക്കു എന്റെ ഹ്രിദയത്തിന്മേലുല്ല നിയന്ത്രണം നഷ്ട്ടപ്പെടുന്നു. സ്നേഹം നഷ്ട്ടമാകുന്നു എന്ന തിരിച്ചരിവു..... ഇതു സഹിക്കാവതല്ലാ.....
ദൈവമേ......
നിശാഗന്ധികള്‍ പൂക്കുന്ന രാത്രികള്‍ ഇനി വരാതിരുന്നെങ്കില്‍,
ഇളംകാറ്റ് വീശാതിരുന്നെങ്കില്‍,
നിലാവുപെയ്യുന്ന രാത്രികള്‍ ഇല്ലാതിരുന്നെങ്കില്‍,
മഞ്ഞുപെയ്യുന്ന രാത്രികളില്‍ ഞാന്‍ ഉണരാതിരുന്നെങ്കില്‍.....
എന്തെന്നാല്‍, എവയെല്ലാം എന്റെ പ്രണയത്തെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
പ്രീയപ്പെട്ട പെണ്‍കുട്ടീ....
വീണ്ടും പറയരുതെന്ന് ഒരായിരംവട്ടം ഓര്‍ത്തതാണെങ്കിലും
പറഞ്ഞുപോവുകയാണ്, “ഞാന്‍ നിന്നെ സ്നേഹിക്കുന്നു”

Monday, 5 January 2009

കഞ്ഞി കോശിക്ക് സ്വാഗതം
note: ചമ്മന്തിപ്പൊടി നിരോധിചിരിക്കുന്നു.
പഞ്ചവര്‍ണ്ണക്കിളി
നീ വന്നു വിളിച്ചപ്പോള്‍
എനിക്ക് ചിറകുമുളച്ചു
ഞാന്‍ നിന്നോടൊപ്പം പറന്നുവന്നു.

നീല നക്ഷത്രം
നീ ഉദിച്ചപ്പോള്‍
എനിക്കുചുറ്റും പ്രകാശം പരന്നു
ഞാന്‍ നിന്നോടൊപ്പം ആകാശം തൊട്ടു.

ഇടവപ്പാതി

നീ പെയ്തിറങ്ങിയപ്പോള്‍
എനിക്കു ഹ്രിദയം നനഞ്ഞു
ഞാന്‍ നിന്നില്‍ അലിഞ്ഞു.

വ്രിശ്ചിക കാറ്റ്
നീ വന്നുതൊട്ടപ്പോള്‍
എനിക്ക്കുളിര്‍ത്തു
ഞാന്‍ നിന്നോടൊപ്പം ഒഴുകി വന്നു.

ജനുവരി
നീ വന്നുവിളിച്ചപ്പോള്‍
എനിക്ക് ചിറകുമുളച്ചു
ഞാന്‍ നിന്നോടോപ്പം പറന്നുവന്നു.
........ ഡിസംബര്‍... നിനക്കുവിട.....