Sunday, 22 March 2009

ഞാന്‍ എന്നെ അന്വേഷിക്കുന്നത്

എന്റെ പ്രീയപ്പെട്ടവളെ,
നിന്നോട് ഞാന്‍ ഇതും പരഞ്ഞുകൊള്ളട്ടെ, അല്ലെങ്കിലും ഇതൊക്കെ നിന്നോടല്ലാതെ ആരോടുപരയാന്‍.
ഏതൊരു കാമുകനെയും പോലെ ഞാനും നിന്റെ മുന്നിലേക്കു വന്നതു വേഷപ്ര്സ്ചന്നനായിട്ടാണ്. സത്തയുമായി ചേര്‍ന്നുപോകാത്ത, സത്യവുമായി പുലബന്ധം പോലുമില്ലാത്ത വച്ചുകെട്ടലുകളോടെ, ഭ്രമിപ്പിക്കുന്ന ചായക്കൂട്ടുകളാല്‍ ചായം പൂശി മുഖം മിനുക്കി, നിന്റെ ഹ്രിദയത്തിലേക്കുള്ള കുറുക്കുവഴികല്‍ അന്വേഷിച്ച് ഞാന്‍ നിന്റെ മുന്നില്‍ വന്നു.
പക്ഷേ...
എന്റെ തീവ്രമായ പ്രണയത്തെക്കുറിച്ചും, അടക്കാനാവാത്ത കാമത്തെകുറിച്ചും ഞാന്‍ പറഞ്ഞപ്പോളൊക്കെ നിസംഗമായ മൌനംകൊണ്ട് നീ എന്നെ തോല്‍പ്പിച്ചു. മരിച്ചുവീഴാറായ കണ്ണുകളെ കണ്ണടകള്‍ക്ക്പിന്നിലോളിപ്പിച്ച്, മെലിഞ്ഞ, നഗ്നമായ ഇടതുകൈകൊണ്ട് താടിതാങ്ങിയിരുന്നു, മഞ്ഞ പല്ലുകള്‍കാട്ടി അലസമായ് പുഞ്ചിരിച്ചുകൊണ്ട് നീ എന്നെ കളിയാക്കി.
പുറമ്മോടികളൊന്നുമില്ലാതെ, വശ്യമായ ഉടയാടകളൊന്നും അണിയാതെ നീ കേവലം നീ മാത്രമായി നിലകൊണ്ടു.
നീ കേവലം നീ മാത്രമാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം മുതലാണ് ഞാന്‍ എന്റെ സത്തയെ പുറത്തെടുക്കാന്‍ ആഗ്രഹിച്ചുതുടങ്ങിയത്.

എല്ലാ പുറംചട്ടകളും അഴിച്ചുവച്ച് നഗ്നനായ ഞാനായി, വെറും ഞാനായി മാത്രം എനിക്ക് നിന്റെ മുന്നില്‍ വരണമായിരുന്നു.
അതിനുവേണ്ടിയാണ്, അതിനുവേണ്ടിമാത്രമാണു ഞാന്‍ എന്നെ എന്വേഷിക്കുന്നത്.......